വിശ്വാസവോട്ടെടുപ്പിന്​ നില്‍ക്കാതെ ബി.എസ്​. യെദിയൂരപ്പ രാജി വെച്ചു

yedurappa

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന്​ നില്‍ക്കാതെ ബി.എസ്​. യെദിയൂരപ്പ രാജിവെച്ചിരിക്കുകയാണ്​. വിശ്വാസ വോ​െട്ടടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്ന്​ ഉറപ്പായതോടെയാണ്​ യെദിയൂരപ്പ രാജി വെച്ചത്​. 1996ലെ വാജ്​പേയ്​ സര്‍ക്കാറി​നെ ഒാര്‍മിപ്പിക്കുന്നതാണ്​​ കര്‍ണാടകയില്‍ ഇന്നുണ്ടായ സംഭവ വികാസങ്ങള്‍. 1996ലെ പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം വാജ്​പേയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക്​ ഉണ്ടായിരുന്നില്ല. ഇതോടെ നാടകീയമായി വാജ്​പേയ്​ സര്‍ക്കാര്‍ രാജി വെക്കുകയായിരുന്നു. വാജ്​പേയ്​ സര്‍ക്കാര്‍ 1996ല്‍ നേടിയത്​ 161 സീറ്റുകളായിരുന്നു. 140 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയത്​ കോണ്‍ഗ്രസും. ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലയില്‍ രാഷ്​ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ വാജ്​പേയിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. ​പ്രാദേശിക പാര്‍ട്ടികളെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമമാണ്​ വാജ്​പേയ്​ നടത്തിയത്​. എന്നാല്‍ ഇൗ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ വിശ്വാസ വോ​െട്ടടുപ്പിന്​ മുമ്ബ്​ നാടകീയമായി വാജ്​പേയ്​ രാജി വെച്ചു.അന്ന്​ ലോക്​സഭയില്‍ വാജ്​പേയ്​ നടത്തിയ വൈകാരിക പ്രസംഗം ദൂരദര്‍ശനിലുടെ തല്‍സമയം സംപ്രേഷണം ചെയ്​തിരുന്നു. പിന്നീട്​ കോണ്‍ഗ്രസ്​ പിന്തുണയോടെ ജനതാദളിന്റെ ദേവഗൗഡ പ്രധാനമന്ത്രിയായി. കേവലം ഒരു വര്‍ഷത്തി​നുള്ളില്‍ കോണ്‍ഗ്രസ്​ പിന്തുണ പിന്‍വലിച്ചതോടെ ഗൗഡയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണു.