Saturday, April 27, 2024
HomeKeralaഇടുക്കി ഇപ്പോഴും നടുക്കത്തിൽ; വീണ്ടും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും

ഇടുക്കി ഇപ്പോഴും നടുക്കത്തിൽ; വീണ്ടും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും

പ്രളയ ദുരന്തത്തിൽ നിന്ന് കേരളം കരകയറിക്കൊണ്ടിരിക്കുന്നുവെന്നു തോന്നുമ്പോഴും ഇടുക്കി ഇപ്പോഴും രൂക്ഷമായ അവസ്ഥയില്‍ തന്നെ. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും നേരത്തെ തന്നെ ഇടുക്കിയെ നടുക്കിയിരുന്നു . ഇപ്പോള്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായിരിക്കുകയാണ്. കുമളി പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് മാലിന്യം ഒലിച്ച്‌ പോയി. ഇന്‍സിനറേറ്ററിന്റെ ഒരു ഭാഗം തകര്‍ന്നിരിക്കുകയാണ്. അതേസമയം മൂന്നാര്‍, ചെറുതോണി, അടിമാലി, മറയൂര്‍ മേഖലകള്‍ തീര്‍ത്തും ഒറ്റപ്പെട്ട് കിടക്കുകയാണ്. ഉപ്പുതോട്ടില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി സൂചനയുണ്ട്.മഴ കുറഞ്ഞെങ്കിലും ഇടുക്കിയിലെ കാര്യങ്ങള്‍ അത്ര നല്ല രീതിയില്‍ അല്ല മുന്നോട്ടു പോകുന്നത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. 2402.28 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളും താഴ്ത്തിയിട്ടില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പ് 140 അടിയിലേക്ക് താഴ്ന്നിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments