ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ind footbaal

ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ത്യ മൗറീഷ്യസിനെ ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ് വിജയം കൈവരിച്ചത്. റോബിന്‍സണ്‍ (37), ബല്‍വന്ത് സിങ് (62) എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ഗോള്‍ നേടിയത്. മെര്‍വിന്‍ ജോസ്ലിന്റെ (15) വകയായിരുന്നു മൗറീഷ്യസിന്റെ ഗോള്‍. സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യ 4-1-3-2 എന്ന ശൈലിയിലാണ് കളിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിംഗനാണ് ടീമിനെ നയിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ ഒന്‍പതാം അന്താരാഷ്ട്ര വിജയമാണിത്. മലയാളി താരം അനസ് എടത്തൊടികയും പ്രതിരോധനിരയില്‍ അണിനിരന്നു. ടൂര്‍ണമെന്റില്‍ സെന്റ് കിറ്റ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.