Friday, April 26, 2024
HomeKerala12,000 കി​ലോ മ​ല്‍​സ്യം ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പിടിച്ചെടുത്തു; മാ​ര​ക​മാ​യ അ​ള​വി​ല്‍ ഫോ​ര്‍​മാ​ലി​ന്‍

12,000 കി​ലോ മ​ല്‍​സ്യം ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പിടിച്ചെടുത്തു; മാ​ര​ക​മാ​യ അ​ള​വി​ല്‍ ഫോ​ര്‍​മാ​ലി​ന്‍

സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യ മാ​ര​ക​മാ​യ ഫോ​ര്‍​മാ​ലി​ന്‍ ക​ല​ര്‍​ന്ന​തും ഉ​പ​യോ​ഗ ശൂ​ന്യ​വു​മാ​യ 12,000 കി​ലോ​ഗ്രാം മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം അ​മ​ര​വി​ള ചെ​ക്ക് പോ​സ്റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ 6,000 കി​ലോ​ഗ്രാം മ​ല്‍​സ്യ​ത്തി​ല്‍ ഫോ​ര്‍​മാ​ലി​ന്‍ മാ​ര​ക​മാ​യ അ​ള​വി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. സെ​ന്‍​ട്ര​ല്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി​യു​ടെ പേ​പ്പ​ര്‍ സ്ട്രി​പ്പ് ഉ​യോ​ഗി​ച്ചാ​ണു പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്നു സെ​ന്‍​ട്ര​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി​യു​ടെ ലാ​ബി​ല്‍ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു കി​ലോ മ​ത്സ്യ​ത്തി​ല്‍ 63 മി​ല്ലി​ഗ്രാം ഫോ​ര്‍​മാ​ലി​ന്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​മ​ര​വി​ള​യി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യം കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ന​ശി​പ്പി​ച്ചു ക​ള​യു​ന്ന​താ​ണ്. പാ​ല​ക്കാ​ട് വാ​ള​യാ​റി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത 6,000 കി​ലോ​ഗ്രാം മ​ത്സ്യം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ തി​രി​ച്ച​യ​ച്ചു. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഇ​വ​ര്‍​ക്കെ​തി​രെ ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments