നിയിമ സഭയിലെ കയ്യാങ്കളി കേസ്​ പിൻവലിക്കരുതെന്ന് രമേശ്​ ചെന്നിത്തല

ramesh chennithala

നിയിമ സഭയിലെ കയ്യാങ്കളി കേസ്​ പിൻവലിക്കരുതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കേസ്​ പിൻവലിച്ചാൽ അത്​ നിയമസഭയോടു മാത്രമല്ല, ജനാധിപത്യത്തോടുമുള്ള അവഹേളനമാകും. കേസ്​ പിൻവലിക്കാൻ തീരുമാനിച്ചാൽ കോൺഗ്രസ്​ ശക്​തമായി എതിർക്കും. ഇൗ വിഷയം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്​ഥാനത്ത്​ അക്രമ സംഭവങ്ങൾ വ്യാപിച്ചിരിക്കുകയാണ്​. ചോദിക്കാനും പറയാനും ആരുമില്ല. സംസ്​ഥാനത്ത്​ ഭരണം തന്നെയില്ലാത്ത അവസ്​ഥയാണ്​. കണ്ണൂരി​​​െൻറ രാഷ്​ട്രീയ കൊലപാതകം സംസ്​ഥാനത്തിന്​ അവമതിപ്പുണ്ടാക്കിയെന്ന ഗവർണറു​െട അഭിപ്രായത്തെ പിന്തുണക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.