Saturday, April 27, 2024
HomeNationalമീ ടു വെളിപ്പെടുത്തലിൽ ട്വിസ്റ്റ് ; നിര്‍മാതാവിനെതിരെ നടന്‍  

മീ ടു വെളിപ്പെടുത്തലിൽ ട്വിസ്റ്റ് ; നിര്‍മാതാവിനെതിരെ നടന്‍  

നിര്‍മാതാവിനെതിരെ മീ ടു വെളിപ്പെടുത്തലുമായി നടന്‍  

നിര്‍മാതാവിനെതിരെ മീ ടു വെളിപ്പെടുത്തലുമായി നടന്‍. ടെലിവിഷന്‍ താരം രാഹുല്‍ രാജ് സിങ്ങാണ് നിര്‍മാതാവായ മുഷ്താഖ് ഷെയ്ഖിനെതിരെ ആരോപണം ഉന്നയിച്ചത്. മുഷ്താഖിന്റെ ആവശ്യം നിഷേധിച്ചതിനാല്‍ തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്നും രാഹുല്‍ ആരോപിച്ചു. അങ്ങനെ മീ ടു വെളിപ്പെടുത്തലിൽ പുതിയ ട്വിസ്റ്റ് സംഭവിച്ചു.

തന്റെ പത്തൊൻപതാം വയസ്സിലെ സംഭവമാണ് നടൻ നിർമ്മാതാവിനെതിരെ വെളിപ്പെടുത്തിയത് . സിനിമയില്‍ അവസരം നല്‍കിയത് മുതല്‍ അയാള്‍ ഫോണ്‍ വിളിക്കുകയും തുടര്‍ന്ന് മുറിയിലേക്ക് വരുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത് നിഷേധിച്ചതിനാല്‍ നിരവധി സിനിമയിലും ടി.വി ഷോയിലും അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ആരോപിച്ചു. അതേസമയം നിര്‍മാതാവായ മുഷ്താഖ് ഷെയിഖ് ഇതുവരെ ടെലിവിഷന്‍ താരം രാഹുല്‍ രാജ് സിങ് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments