കഞ്ചാവ് വലിച്ച്‌ സിനിമ എടുക്കുന്നവരെ പിടിച്ചു അകത്തിടണമെന്ന് ശ്രീനിവാസൻ

sreenivasan

കഞ്ചാവ് വലിച്ച്‌ സിനിമ എടുക്കുന്നവരെ പിടിച്ചു അകത്തിടണമെന്ന് നടന്‍ ശ്രീനിവാസന്‍. തിരക്കഥ കത്തിച്ച്‌ കളഞ്ഞിട്ടു സിനിമ ചെയ്യണം എന്ന രാജീവ് രവിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഞ്ചാവ് വലിച്ച്‌ സിനിമ എടുക്കുന്നവരെ പിടിച്ചു അകത്തിടണമെന്നും ജനിക്കുമ്ബോള്‍ കിട്ടുന്നത് വലിക്കുമ്ബോള്‍ കിട്ടില്ല, രാജീവ് രവിയുടെ പരാമര്‍ശം ഒരിക്കലും മറുപടി അര്‍ഹിക്കുന്നതല്ലെന്നുമായിരുന്നു ഒരു അഭിമുഖത്തിനിടെ ശ്രീനിവാസന്റെ പരിഹാസം. കഞ്ചാവ് വലിച്ച്‌ സിനിമ ചെയ്യുന്നവര്‍ ഇവിടെയുണ്ട് എന്നാല്‍ രാജീവ് രവി അങ്ങനെയുള്ള ആളാണോ എന്ന് തനിക്ക് അറിയില്ല, രാജീവ് രവി കഞ്ചാവ് വലിച്ചാണ് സിനിമ എടുക്കുന്നതെങ്കില്‍ അയാളെയും പിടിച്ച്‌ അകത്തിടാമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ശ്രീനിവാസന്റെ സിനിമകള്‍ സമൂഹത്തിനു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇടത്തരക്കാരുടെ വിഷയം എടുത്തു വെറുതെ ചൂഷണം ചെയ്യുകയാണെന്നും അത്തരം സിനിമകള്‍ ശരിക്കും വെറുപ്പ് ഉണ്ടാക്കുന്നതെന്നുമായിരുന്നു രാജീവ് രവിയുടെ ആരോപണം. ഇത് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.