കുളിക്കാനിറങ്ങിയ അസം സ്വദേശി യുവാവ്​ ഒഴുക്കില്‍പ്പെട്ട്​ മരിച്ചു

unburried dead

തൃശൂര്‍ കോള്‍ പാടത്ത്​ കുളിക്കാനിറങ്ങിയ അസം സ്വദേശി യുവാവ്​ ഒഴുക്കില്‍പ്പെട്ട്​ മരിച്ചു. നെടുപുഴ ചീനിക്കല്‍ റോഡില്‍ പുത്തന്‍ കോളില്‍ കുളിക്കാനിറങ്ങിയ എമില്‍ എയിന്‍ഡാണ്​(23) മരിച്ചത്​. ഞായറാഴ്​ച ഉച്ച ഒന്നരയോടെയാണ്​ യുവാവിനെ കാണാതായത്.​ ഫയര്‍ഫോഴ്​സി​​െന്‍റയും നാട്ടുകാരുടെയും തിരച്ചിലില്‍ വൈകുന്നേരം 4.45 ഒാടെ മൃത​േദഹം കണ്ടെത്തി.തൃശൂര്‍ നഗരത്തില്‍ ‘ചിക്കു ട്രേഡേഴ്​സ്’ ജീവനക്കാരനാണ്​. കടയുടമയുടെ നെടുപുഴയിലെ ഫാം ഹൗസിലാണ്​ താമസം. അവിടത്തെ ജീവനക്കാരനും സുഹൃത്തുമായ പാലക്കാട്​ സ്വദേശി ജിജേഷുമൊത്ത്​ കുളിക്കാനിറങ്ങിയതായിരുന്നു. ജിജേഷ്​ പെ​െട്ടന്ന്​ കരയിലേക്ക്​ തിരിച്ചു. എന്നാല്‍, ദൂരേക്ക്​ നീന്തിയ എമില്‍ കുഴഞ്ഞ്​ മുങ്ങുകയായിരുന്നുവെന്ന്​ ജിജേഷ്​ പൊലീസില്‍ മൊഴി നല്‍കി.കൈകള്‍ ഉയര്‍ത്തി രക്ഷിക്കാന്‍ ആവശ്യ​പ്പെട്ട എമില്‍ മുങ്ങുന്നതാണ്​ കണ്ടതെന്ന്​ ജിജേഷ്​ പറഞ്ഞു. നാട്ടുകാര്‍ ഒാടിയെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയര്‍ഫോഴ്​സ്​ ഉടന്‍ സ്​ഥലത്തെത്തി. കോള്‍പാടത്ത്​ ഒഴുക്കുള്ള തോടുണ്ട്​. വെള്ളം കയറിയതിനാല്‍ തോട​ും പാടവും തിരിച്ചറിയാനാവില്ല. ഇൗ തോട്ടില്‍ കുടുങ്ങിയതാവാമെന്ന്​ കരുതുന്നു.കഴിഞ്ഞ ദിവസവും എമിലും ഫാം ഹൗസിലെ സുഹൃത്തുക്കളും കോള്‍പാടത്ത്​ നീന്തി കുളിച്ചിരുന്നു. അസം ഗോഹട്ടി ശ്വേതാപൂര്‍ സ്വദേശിയായ എമില്‍ അവിവാഹിതനാണ്​. മൃത​േദഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്​ മാറ്റി