Friday, April 26, 2024
HomeNationalകാസ്റ്റിങ് കൗച്ച് പാര്‍ലമെന്‍റില്‍ വരെയുണ്ട്: കോണ്‍ഗ്രസ് നേതാവ് രേണുക

കാസ്റ്റിങ് കൗച്ച് പാര്‍ലമെന്‍റില്‍ വരെയുണ്ട്: കോണ്‍ഗ്രസ് നേതാവ് രേണുക

സിനിമ മേഖലയിൽ മാത്രമല്ല, പാർലമെന്‍റ് അടക്കം എല്ലായിടത്തും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. പാർലമെന്‍റോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തൊഴിലിടങ്ങളോ ഇതിൽ നിന്നും മുക്തമാണെന്ന് ആരും ധരിക്കരുത്. എല്ലായിടത്തും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ട്. ഇതിനെതിരേ മി ടു മുദ്രാവാക്യവുമായി ഉയർത്തെഴുന്നേൽക്കേണ്ട സമയമായെന്നും രേണുക ചൗധരി പറഞ്ഞു. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് പ്രമുഖ നൃത്ത സംവിധായകൻ സരോജ് ഖാന്‍റെ വിവാദ പ്രസ്താവനയ്ക്കു മറുപടിയായാണ് രേണുക ചൗധരി ഇക്കാര്യം പറഞ്ഞത്. കാസ്റ്റിംഗ് കൗച്ച് ചൂഷണമല്ല, അത് പെണ്‍കുട്ടികൾക്ക് വരുമാനം നൽകലാണെന്നാണ് സരോജ് ഖാൻ പറഞ്ഞത്. തെലുങ്ക് സിനിമയിൽ കത്തിപ്പടർന്ന കാസ്റ്റിംഗ് കൗച്ച് വിവാദത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് സരോജ് ഖാന്‍റെ പ്രതികരണമുണ്ടായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments