സുനന്ദ പുഷ്‌കര്‍ കേസ്; വാദം കേള്‍ക്കുന്നത് മേയ് 28 ലേയ്ക്ക് മാറ്റി

citinews

സുനന്ദ പുഷ്‌കര്‍ കേസില്‍ വാദം കേള്‍ക്കുന്നത് മേയ് 28 ലേയ്ക്ക് മാറ്റി. അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലിന്റെ മുന്‍പാകെ ഇനി വാദം കേള്‍ക്കും. ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17 നാണ് സുനന്ദ പുഷറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവില്‍ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര സങ് മുമ്ബാകെയായിരുന്നു കേസ്. മേടയ് 14 നാണ് കേസില്‍ തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സുനന്ദ ജീവനൊടുക്കിയതാണ് എന്നാണ് പോലീസ് നിഗമനം. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, ഭാര്യയെ പീഡിപ്പിച്ചു എന്നതാണ് തരൂരിനെതിരായ കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 (എ) (ഗാര്‍ഹിക പീഡനം), 306 (ആത്മഹത്യാപ്രേരണ) വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 10 ്വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്.