കാശുണ്ടാക്കാനുള്ള ‘ആക്രാന്തം’ ഇല്ല ,ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുന്നതിന്റെ സുഖം ഒന്നു വേറെ – നടി ആര്യ

arya

കൂടുതൽ കാശുണ്ടാക്കാനുള്ള ‘ആക്രാന്തം’ കൊണ്ടൊന്നുമല്ല ബിസിനസിലേയ്ക്ക് കടന്നതെന്ന് നടിയും അവതാരകയുമായ ആര്യ. ‘അരോയ’ എന്ന തന്‍റെ പുതിയ വസ്ത്ര വിപണന സ്ഥാപനത്തെകുറിച്ചായിരുന്നു ആര്യയുടെ കമന്റ്.പണം മാത്രമല്ല ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുന്നതിന്റെ മനഃസുഖം ഒന്നു വേറെ തന്നെയെന്നാണ് ആര്യ പറയുന്നത്. നല്ല ജീവിതത്തിനും ഭാവിക്കുമായി ഇങ്ങനെയൊരു ആക്രാന്തം നല്ലതല്ലേ എന്നാണ് വിമര്‍ശകരോട് ആര്യക്ക് ചോദിക്കാനുള്ളത് .സെലിബ്രിറ്റിയായി ആളുകൾ അംഗീകരിക്കുന്ന സമയത്ത് എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയിട്ടേ കാര്യമുള്ളൂ എന്നെനിക്ക് നന്നായി അറിയാമായിരുന്നു. ടിവി ഷോയിലും അല്ലാതെയും ഞാൻ ഉപയോഗിക്കുന്ന ഡ്രസ്സ് കാണുമ്പോൾ ആളുകൾ നല്ല അഭിപ്രായം പറയുമായിരുന്നു.ഡിസൈനുകളെ പറ്റി പലരും പ്രത്യേകം ചോദിക്കുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരു ജോലിയുള്ളപ്പോൾ രണ്ടാമത് ഒന്നിലേക്ക് കൂടി തിരിയാൻ അധികം ടെൻഷൻ വേണ്ടല്ലോ. നന്നായി പ്ലാൻ ചെയ്താണ് തിരുവനന്തപുരത്ത് ഞാൻ ‘അരോയ’ എന്ന പേരിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ബുട്ടിക് തുടങ്ങുന്നത്.ആരോയയിൽ വരുന്നവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു അരോയ തുടങ്ങും മുൻപേ തന്നെ ഭാര്യയ്ക്കു വേണ്ടിയൊരു സാരി ഓർഡർ ചെയ്ത രമേഷ് പിഷാരടി വരെ എനിക്ക് ബിസിനസ്സുകാരിയുടെ ജാഡയാണെന്നു പറഞ്ഞു ഇപ്പോള്‍ കളിയാക്കുകയാണെന്നും ആര്യ പറയുന്നു .