ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും : രാം വിലാസ് വേദാന്തി

Ram Temple

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ എന്ത് വിലകൊടുത്തും രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് അയോധ്യാ നേതാവും മുന്‍ ബി.ജെ.പി ജനപ്രതിനിധിയുമായ രാം വിലാസ് വേദാന്തി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു ലഖ്‌നൗവിലെ ഒരു ചടങ്ങില്‍ വെച്ച്‌ വേദാന്തിയുടെ പ്രഖ്യാപനം.രാമന്റെ ജന്മദേശത്ത് ക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും. അതിന് കോടതി ഉത്തരവിനെ കാത്തിരിക്കില്ല. നിര്‍മാണത്തിന് കോടതി അനുവദിക്കുകയാണെങ്കില്‍ നല്ലത്. അല്ലെങ്കില്‍ മറ്റ് വഴി നോക്കുമെന്നും വേദാന്തി പ്രഖ്യാപിച്ചു.രാമക്ഷേത്രം ഓരോ ഹിന്ദുവിന്റേയും ആവശ്യമാണ്. ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ് അവിടെ ക്ഷേത്രം ഉയരുമെന്നത്. അത് നടപ്പിലാക്കുമെന്നും വേദാന്തി പറഞ്ഞു.