കേരള ജനതയുടെ ദാഹമകറ്റാന്‍ കുപ്പിവെള്ളവുമായി തമിഴ്‌നാട്

വേ​​ന​​ൽ ചൂ​ടിന്റെ മറവിൽ വ്യാജന്മാർ

പ്രളയദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്ക് ദാഹമകറ്റാന്‍ ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളവുമായി തമിഴ്‌നാട്. സര്‍ക്കാരിന്‍റെ ‘അമ്മ’ ബ്രാന്‍‌ഡ് കുപ്പിവെള്ളം കയറ്റിയ 11 ലോറികളാണ് കോയമ്ബത്തൂരില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്.കേരളത്തിന് നേരത്തേ തന്നെ തമിഴ്നാട് 10 കോടി രൂപ ധനസഹായം അനുവദിച്ചിരുന്നു. ഇതുകൂടാതെ നാലുകോടി രൂപ ചെലവില്‍ ദുരിതാശ്വാസ സാധനങ്ങളും തമിഴ്‌നാട് എത്തിച്ചു. ഇതില്‍ അരിയും മറ്റ് ധാന്യങ്ങളും മരുന്നുകളും എല്ലാം ഉണ്ടായിരുന്നു. കേരളത്തിനുള്ള സഹായവും ദുരിതത്തില്‍ നിന്ന് കരകയറുന്നതിനുള്ള പിന്തുണയും തുടരുമെന്ന് തമിഴ്നാട് ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.