14 ദശലക്ഷം ദിർഹം കവർന്ന ആറംഗ പാക്കിസ്ഥാനി സംഘം പൊലീസ് പിടിയിൽ

prison

പണമിടപാടു കേന്ദ്രത്തിൽ നിന്ന് 14 ദശലക്ഷം ദിർഹം കവർന്ന ആറംഗ പാക്കിസ്ഥാനി സംഘം പൊലീസ് പിടിയിൽ. ഇവരിൽ മൂന്ന് പേർ ഇതേ കേന്ദ്രത്തിലെ ജീവനക്കാരാണ്.എക്സ്ചേഞ്ച് അധികൃതർ നേരത്തെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. മുറഖബാദിലെ കേന്ദ്രത്തിൽ നിന്നാണ് പണം മോഷ്ടിച്ചത്.

തുടർന്ന് ഷാർജ പൊലീസുമായി ചേർന്ന് ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷാർജ സിറ്റി സെന്ററിന് സമീപത്ത് നിന്ന് പ്രതികളെ പിടികൂടി. മൂന്ന് ജീവനക്കാർ മറ്റു മൂന്നുപേരോടൊപ്പം ചേർന്ന് ആസൂത്രിതമായാണ് പണം കവർന്നതെന്ന് പൊലീസ് പറഞ്ഞു. തൊണ്ടിമുതലും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി.