‘പദ്മാവതി’ക്കെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളി

padhmavathi

ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ പദ്മാവതി സിനിമയ്ക്കെതിരെ പരസ്യ പ്രസ്താവന നടത്തുന്നതിനെതിരെ താക്കീതുമായി സുപ്രീംകോടതി. ബോളിവുഡ് ചിത്രം ‘പദ്മാവതി’ക്കെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്.
പൊതു ഭരണ സംവിധാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന് പറഞ്ഞ കോടതി, സെന്‍സര്‍ബോര്‍ഡിന്റെ പരിഗണനയിലുള്ള സിനിമയ്ക്കെതിരെ ഇത്തരത്തില്‍ എങ്ങനെയാണ് പ്രസ്താവന ഇറക്കാന്‍ കഴിയുന്നതെന്നും ചോദിച്ചു. ബോര്‍ഡിന്റെ പരിഗണനയിലിരിക്കെ സിനിമക്കെതിരെ സംസാരിക്കുന്നത് സ്വാധീനിക്കലാകും. സിനിമ കണ്ട് അത് പ്രദര്‍ശനത്തിന് യോഗ്യമാണോ അല്ലയോ എന്ന് തീരുമാനമെടുക്കേണ്ടത് സി.ബി.എഫ്.സിയുടെ വിശേഷാധികാരത്തില്‍ പെട്ടതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.