സോഷ്യൽ മീഡിയയിലെ പാമ്പ് മനുഷ്യൻ; വ്യാജ വാർത്തയോ ?

snake man (1)

വ്യാജ വാര്‍ത്തകളുടെ വിളനിലമായി പലപ്പോഴും സോഷ്യൽ മീഡിയ മാറിക്കൊണ്ടിരിക്കുന്നു. ദിവസേന വാട്സാപ്പിസും ഫേസ്ബുക്കിലും നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇങ്ങനെ വാട്സാപ്പില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് പാമ്പ് മനുഷ്യന്റേത്. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് കണ്ടെത്തിയതാണ് പാമ്പ് മനുഷ്യനെ എന്നാണ് പ്രചരണം. ഇന്ത്യോനേഷ്യയില്‍ കണ്ടെത്തിയതെന്നും ചില സന്ദേശങ്ങളില്‍ പറയുന്നു. മതവിരോധം നടത്തിയതിന് കിട്ടിയ ശിക്ഷ എന്ന രീതിയിലും ഈ ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രം വ്യാപകമായി വാട്‌സാപ്പിലൂടെയും സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നുണ്ട്. ഒരു അടിസ്ഥാനവുമില്ലാത്ത വ്യാജചിത്രം മാത്രമാണിത്. ഗൂഗിള്‍ നല്‍കുന്ന വിവരമനുസരിച്ച്‌ മോര്‍ഫ് ചെയ്ത ഈ ചിത്രം ചില മത സൈറ്റുകളിലും വ്യക്തിപരമായ ബ്ലോഗുകളിലും മാത്രമാണുള്ളത്. ഇത്തരം ഒരു പാമ്പ് മനുഷ്യനെ മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ കണ്ടെത്തിയതിന് വസ്‌തുതാപരമായ യാതൊരു അടിസ്ഥാനവുമില്ല. അതേ സമയം, 2010 മുതല്‍ തന്നെ ഇന്റര്‍നെറ്റില്‍ ഈ ചിത്രമോ അതിന് സമാനമായ ചിത്രമോ പ്രചരിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. സന്ദേശം കണ്ടപാടെ ഷെയര്‍ ചെയ്യുന്നതിന് മുൻപ് വിശ്വാസ്യത കൂടി പരിശോധിക്കുന്നത് ഇത്തരം വ്യാജവാര്‍ത്തകള്‍ തടയാന്‍ ഉപകാരമാണ്.