ടെലിവിഷൻ സ്റ്റേഷനു നേരെ ചാവേറാക്രമണം

ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷനു നേരെ അഫ്ഗാനിൽ ചാവേറാക്രമണം. ജലാലാബാദിലെ സർക്കാരിന്റെ ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷനു നേരെയാണ് മൂന്നു പേരുടെ സംഘം ആക്രമണം നടത്തിയത്. ഇതിൽ രണ്ടു പേർ ചാവേറുകളായി പൊട്ടിത്തെറിച്ചു. അവശേഷിക്കുന്ന ഒരാൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഒരുസംഘം ആളുകൾ കെട്ടിടത്തിൽ അതിക്രമിച്ചു കടന്നുവെന്ന് അഫ്ഗാൻ സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ആരാണ് അവരെന്നോ എന്താണ് അവരുടെ ലക്ഷ്യമെന്നോ അറിയില്ലെന്ന് പ്രവശ്യയുെട ചുമതലയലുള്ള ഗവർണറുടെ വക്താവ് അറിയിച്ചു. ശക്തമായ ഏറ്റുമുട്ടലാണ് ടെലിവിഷൻ കേന്ദ്രത്തിലെ കെട്ടിടത്തിൽ നടക്കുന്നത്.

ടെലിവിഷന്‍ സ്‌റ്റേഷനുള്ളില്‍ ജീവനക്കാരുള്‍പ്പെടെ നിരവധിപേര്‍ കുടുങ്ങി കിടക്കുകയാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണ് ജലാലാബാദ്. ഇസ്‌ലാമിക് സ്റ്റേറ്റിനും താലിബാനും സ്വാധീനമുള്ള മേഖലയാണിത്.ജീവനക്കാരെ സുരക്ഷിതരാക്കാനുള്ളശ്രമം തുടരുകയാണ്.

പാക്ക് അതിർത്തിയോട് ചേർന്നുള്ള പ്രദേശമാണ് ജലാലാബാദ്. ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്. കൂടാതെ, താലിബാനും മേഖലയിൽ സ്വാധീനമുണ്ട്. നിലവിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.