പത്തനംതിട്ട സ്വദേശിയായ മലയാളി എന്‍ജിനീയറെ ഭാര്യ വീട്ടുകാര്‍ രാജസ്ഥാനിൽ വെച്ച് വെടിവച്ചു കൊലപ്പെടുത്തി. അമിത് നായര്‍ ആണ് വെടിയേറ്റ് മരിച്ചത്. ജയ്പൂരിലെ വീട്ടിലെത്തിയ സംഘം അമിത്തിനെ വെടിവച്ചു കൊന്നു. അതിനു ശേഷം ഗര്‍ഭിണിയായ ഭാര്യ മമത ചൗധരിയെ പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാര്‍ ഇടപെട്ടതിനാൽ അവരുടെ ശ്രമം വിഫലമായി.
ഭാര്യ വീട്ടുകാരുടെ സമ്മതമില്ലാതെ രണ്ട് വര്‍ഷം മുന്‍പാണ് അമിത്തും മമതയും വിവാഹിതരായത്. ഇതിന്റെ പേരിലുള്ള ദുരഭിമാനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് ഭാഷ്യം.