Saturday, September 14, 2024
HomeCrimeവടയുടെ പേരിൽ കൊലപാതകം!

വടയുടെ പേരിൽ കൊലപാതകം!

വടയുടെ പേരിൽ കൊലപാതകം! ഹോട്ടലുടമയെ വടയുടെ പേരിൽ നടുറോഡിൽ വച്ചു കുത്തി കൊന്നു. വൈറ്റില ജൂനിയർ ജനതാ റോഡ് മംഗലപ്പിള്ളി വീട്ടിൽ എം.ജെ. ജോൺസൺ (48)ആണു കുത്തേറ്റ് മരിച്ചത്. വൈറ്റില എളംകുളത്തെ സിബിൻ ഹോട്ടലുടമയാണ് കൊല്ലപ്പെട്ട ജോൺസൻ.

ഇടുക്കി കമ്പനിപ്പടി പുളിയൻമല പരുത്തിക്കാട്ടിൽ പി.എസ്. രതീഷി(27)നെയാണ് സംഭവത്തോടുള്ള ബന്ധത്തിൽ പൊലീസ് തിരയുന്നത്. ജോൺസന്റെ ഹോട്ടലിനു സമീപം വാടകയ്ക്കു താമസിച്ചിരുന്നയാളാണ് ടാക്സി ഡ്രൈവർ കൂടിയായ പ്രതി. കൊല്ലപ്പെട്ട ജോൺസണും പ്രതിയും മുൻപരിചയക്കാരാണ്.

പതിനേഴാം തീയതി ഉച്ചയ്ക്ക് ഒരുമണിയോടെ ഹോട്ടലിലെത്തിയ രതീഷ് വട കഴിക്കാൻ വാങ്ങി. വട പഴയതാണെന്നു പറഞ്ഞു രതീഷ് ബഹളം വയ്ക്കുകയും ജോൺസണെ കളിയാക്കുകയും ചെയ്തു. വട കേടായതാണെങ്കിൽ പണം തരേണ്ടെ എന്ന് ജോൺസൻ പറഞ്ഞു. ശല്യം ചെയ്യാതെ കടയിൽനിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞതോടെ രതീഷ് ബഹളം വച്ചുകൊണ്ട് ഇറങ്ങിപ്പോയി.

രണ്ടരയോടെ, പഴം വാങ്ങാനായി ബൈക്കിൽ പുറത്തിറങ്ങിയ ജോൺസൺ തിരിച്ചുവരുമ്പോൾ ഹോട്ടൽ കെട്ടിടത്തിനു സമീപം രതീഷ് കാത്തുനിൽക്കുകയായിരുന്നു. സമീപത്തെ ബീയർ പാർലറിൽ പോയി മദ്യപിച്ചശേഷം കത്തിയുമായി നിന്ന പ്രതി ജോൺസന്റെ ബൈക്ക് തടഞ്ഞുനിർത്തി. ബൈക്കിൽനിന്നിറങ്ങിയ ജോൺസന്റെ കഴുത്തിൽ കത്തികൊണ്ടു വെട്ടി. ആളുകൾ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടിമറഞ്ഞു. ജോൺസണെ ആദ്യം എളംകുളത്തെ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments