അന്ന് വിമർശിച്ചവർ ഇന്ന് നിയമിച്ചു ; ആർ ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി

balakrishnapilla

ഇടതുമുന്നണിയില്‍ വേട്ടക്കാരനും ഇരയ്‌ക്കും ഒരേ നീതിയാണെന്ന്‌ കേരള കോണ്‍ഗ്രസ്‌(ജേക്കബ്‌) ജനറല്‍ സെക്രട്ടറി

കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നൽകി എൽഡിഎഫ് സർക്കാർ. മുന്നോക്കവികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് നൽകയിരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് രൂപീകരിച്ച മുന്നോക്ക വികസന കോര്‍പറേഷന്‍റെ ആദ്യ അധ്യക്ഷനും ബാലകൃഷ്ണ പിളളയായിരുന്നു. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കരിങ്കള്ളന് ക്യാബിറ്റ് പദവി നല്‍കിയിയതോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കള്ളന്മാരുടെ കൂട്ടുകെട്ടായിയിരിക്കുകയാണ് എന്ന് ഇടതു നേതാക്കൾ അന്ന് വിമര്‍ശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബാലകൃഷ്ണപിള്ള എൽഡിഎഫിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്‌ പിള്ളയ്ക്ക് പുതിയ പദവി എത്തിയിരിക്കുന്നത്. ഗണേഷ്കുമാറിനെ മന്ത്രിയാക്കണമെന്നായിരുന്നു ബാലകൃഷ്ണപിള്ളയുടെ ആവശ്യം.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്‌ ആര്‍. ബാലകൃഷ്‌ണപിള്ളയുടെ ഇതേ നിയമനത്തെ എതിര്‍ത്ത അന്നത്തെ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‌ നല്‍കിയ കാബിനറ്റ്‌ പദവി ബാലകൃഷ്‌ണപിള്ളയ്‌ക്കുകൂടി നല്‍കി വി.എസിനെ ഇടതുമുന്നണിയും സി.പി.എമ്മും അപമാനിച്ചിരിക്കുകയാണെന്ന്‌ കേരള കോണ്‍ഗ്രസ്‌(ജേക്കബ്‌) ജനറല്‍ സെക്രട്ടറി വി.എസ്‌. മനോജ്‌ കുമാര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ഇടതുമുന്നണിയില്‍ വേട്ടക്കാരനും ഇരയ്‌ക്കും ഒരേ നീതിയാണെന്ന്‌ മനോജ്‌ കുമാര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. അധികാരത്തില്‍ വന്നതോടെ ഇന്നലെവരെ പറഞ്ഞിരുന്നതെല്ലാം വിഴുങ്ങിയവർക്ക്‌ ഇനി അഴിമതിവിരുദ്ധത പറയാന്‍ എന്താണ് അവകാശമെന്ന് മനോജ് കുമാർ ചോദിക്കുന്നു.