Tuesday, November 12, 2024
HomeCrime25 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി യുവതി പിടിയില്‍

25 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി യുവതി പിടിയില്‍

25 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി ഫിലിപ്പീന്‍സ് സ്വദേശിയായ യുവതി പിടിയിലായി. നാലേമുക്കാല്‍ കിലോ ലഹരിമരുന്ന് ഇവരുടെ ബാഗില്‍നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടി.നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്നുശേഖരമാണ് പിടികൂടിയിരിക്കുന്നത്.  ജോന്നാ ദെടോറ എന്ന യുവതിയുടെ പക്കലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ലഹരിമരുന്ന് കൊച്ചിയില്‍ എത്തിക്കാനാണ് ഇവര്‍ക്ക് കിട്ടിയിരുന്ന നിര്‍ദേശം എന്നറിയുന്നു. എന്നാല്‍, ആര്‍ക്കാണ് ഇത് എത്തിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ബ്രസീലിലെ സാവോപോളയില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് യുവതി ഇവിടെ എത്തിയത്. ലഹരികടത്തിന് മറ്റാരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടങ്ങി. യുവതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments