Sunday, April 28, 2024
HomeInternationalകൊറോണ വൈറസിനെ കണ്ടെത്താൻ ഇനി നായ്ക്കളുടെ സേവനവും

കൊറോണ വൈറസിനെ കണ്ടെത്താൻ ഇനി നായ്ക്കളുടെ സേവനവും

വാഷിംഗ്ടൻ – കൊറോണ വൈറസ് മനുഷ്യരിൽ കോവിഡ് എന്ന മഹാമാരി അഴിച്ചുവിട്ടിട്ടും വൈറസിനെ നിയന്ത്രിക്കുന്നതിനോ ഇല്ലായ്മ ചെയ്യുന്നതിനോ ആവശ്യമായ മരുന്നുകൾ കണ്ടെത്തുന്നതിൽ ശാസ്ത്ര ലോകത്തിന് പൂർണ്ണമായും വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാൽ കൊറോണ വൈറസ് വ്യാപകമാകുന്നതിന് അല്പമെങ്കിലും തടയിടുന്നതിന് ആരംഭത്തിൽ തന്നെ വൈറസിനെ കണ്ടെത്തുക എന്നതിനാണ് ഇപ്പോൾ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായി നായ്ക്കൾക്ക് കൊറോണ വൈറസിനെ മണത്ത് കണ്ടെത്താനാകുമെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തൽ.  അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ എട്ട് ലാബ്രഡോർ ഇനത്തിൽ പെട്ട നായ്ക്കളെയാണ് ഇതിനു വേണ്ടി പരിശീലിപ്പിക്കുന്നത് ‘ യു.കെ.യിലും ഇതുപോലെ നായ്ക്കളെ പരിശീലിപ്പിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപോർട്ട് ചെയ്തു .പരിശീലനം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ ആശുപത്രികളിലും എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ കൊറോണ വൈറസിനെ മണത്തു കണ്ടെത്താൻ നായ്ക്കളെ ഉപയോഗിക്കാമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.കോവിഡ് മഹാമാരിയിൽ ജീവൻ ഹോമിക്കേണ്ടി വന്നത് ലക്ഷങ്ങൾക്കാണെങ്കിൽ ഇനിയും കൂട്ടക്കുരുതി ഒഴിവാക്കുന്നതിന് നായ്ക്കൾ രക്ഷകരായി എത്തുമെന്നാണ് പ്രതീക്ഷ’

RELATED ARTICLES
- Advertisment -

Most Popular

Recent Comments