ഫിലിപ്പീൻസിലെ മനിലയിൽ കാസിനോയ്ക്കു നേരെ നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു

0
28


ഫിലിപ്പീൻസിലെ മനിലയിൽ കാസിനോയ്ക്കു നേരെ ആയുധധാരിയായ അക്രമി നടത്തിയ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. അൻപതിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്.

ഇന്നു പുലർച്ചെയോടെ കാസിനോയിലെത്തിയ അക്രമി അവിടെയുണ്ടായിരുന്ന ടെലിവിഷനുകൾ വെടിവച്ചു തകർത്തു. തുടർന്ന് കാസിനോയിലെ മേശകൾക്കു തീയിട്ട അക്രമി സ്വയം തീകൊളുത്തി മരിക്കുകയും ചെയ്തു. ഇയാളുടെ മൃതദേഹം ഹോട്ടലിലെ മുറിയിൽനിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവം ഭീകരാക്രമണമല്ലെന്നും മോഷണശ്രമമാണെന്നും പൊലീസ് അറിയിച്ചു. കാസിനോ മേശകൾക്ക് തീപിടിച്ചുണ്ടായ പുക ശ്വസിച്ചാണ് അധികംപേരും മരിച്ചത്. ആരെയും വെടിവച്ചു കൊല്ലുന്നതിന് അക്രമി ശ്രമിച്ചില്ലെന്നും അവിടെയുണ്ടായിരുന്നവ മോഷ്ടിക്കാനായിരുന്നു ശ്രമമെന്നും പൊലീസ് വ്യക്തമാക്കി