പി എസ് സി ചോദ്യപേപ്പർ ചോർത്തിയത് പ്രണവ് : ക്രൈംബ്രാഞ്ച്

psc

പി എസ് സി പരീക്ഷ തട്ടിപ്പിൽ ചോദ്യപേപ്പർ ചോർത്തിയത് പ്രണവ് തന്നെയെന്ന് ക്രൈംബ്രാഞ്ച്. പരീക്ഷ ഹാളിൽ നിന്നും യൂണിവേഴ്സിറ്റി കോളേജിലെ മറ്റൊരു വിദ്യാർത്ഥിക്ക് ചോദ്യപേപ്പർ അയച്ചു നൽകിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.പ്രണവും നസീമും ശിവരഞ്ജിത്തും മൊബൈല്‍ ഫോണുമായാണ് പരീക്ഷ എഴുതാൻ ഹാളിലെത്തിയത്. മൊബൈല്‍ വഴിയല്ലാതെയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ട്.