മെ​കു​നു ചു​ഴ​ലി​ക്കൊ​ടു​ങ്കാറ്റ് ;യെ​മ​നി​ൽ 38 ഇ​ന്ത്യ​ക്കാ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

wind

ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് യെ​മ​നി​ലെ സൊ​കോ​ട്ര ദ്വീ​പി​ല്‍ 38 ഇ​ന്ത്യ​ക്കാ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഐ​എ​ന്‍​എ​സ് സു​ന​യ​ന ക​പ്പ​ല്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നാ​വി​ക​സേ​ന​യു​ടെ ഓ​പ്പ​റേ​ഷ​ന്‍ നി​സ്റ്റ​ര്‍ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ വി​ന്യ​സി​ച്ചി​രു​ന്ന ഐ​എ​ന്‍​എ​സ് സു​ന​യ​ന സൊ​കോ​ട്ര ദ്വീ​പി​ലേ​ക്ക് ഉ​ട​ന്‍​ത​ന്നെ നീ​ങ്ങു​മെ​ന്ന് നി​വ​ക​സേ​നാ വ​ക്താ​വ് അ​റി​യി​ച്ചു. മെ​കു​നു ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നെ തു​ട​ര്‍​ന്ന് ഒ​മാ​നി​ലും സൊ​കോ​ട്ര ക്വീ​പി​ലും വ​ന്‍ നാ​ശ​ന​ഷ്ട​മാ​ണു നേ​രി​ട്ട​ത്.