ഫ്രാന്‍സിലെ മുസ്ലിം പള്ളിക്ക് പുറത്തുണ്ടായ വെടിവയ്പില്‍ എഴു വയസുകാരിയടക്കം എട്ടു പേര്‍ക്ക് പരിക്ക്.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30ന് അവിഗ്‌നോണിലെ അരാഹ്മ മോസ്‌കിന് സമീപമാണ് ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടു അക്രമികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
എന്നാല്‍ ഇതു ഭീകരാക്രമണം ആകാനുള്ള സാധ്യതയില്ലെന്ന് പോലീസ് പറഞ്ഞു. യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റമാകാം വെടിവയ്പിന് കാരണമായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ലോറെ ചബൗദ് പറഞ്ഞു.