ദക്ഷിണ ജർമനിയിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് തീപിടിച്ച് 18 പേർ മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസ് തീപിടിച്ച് കത്തുകയായിരുന്നു. പ്രാദേശിക സമയം രാവിലെ ഒമ്പതിന് എ9 ഹൈവേയിൽ വടക്കൻ ബവാരിയക്കു സമീപം സ്റ്റാംബാച്ചിലായിരുന്നു സംഭവം. അപകടത്തിൽ മുപ്പതോളം പേർ പരിക്കുകളോടെ രക്ഷപെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ്.
സാക്സോണിയിൽനിന്നുള്ള റിട്ട. ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. അപകടമുണ്ടായതിനു കാരണമെന്താണെന്ന് വ്യക്തമല്ല. അപകടത്തിൽപെട്ട ലോറിയും കത്തിച്ചാമ്പലായി. ലോറിയിൽ കിടക്കകളും തലയിണകളുമായിരുന്നു ഉണ്ടായിരുന്നത്. ലോറി ഡ്രൈവർ പരിക്കില്ലാതെ രക്ഷപെട്ടു. ബസ് തന്റെ വാഹനത്തെ ഇടിക്കുകയായിരുന്നെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
ബസിൽ 46 യാത്രക്കാരും രണ്ടു ഡ്രൈവർമാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു ഡ്രൈവർ മരണപ്പെട്ടു. യാത്രക്കാർ 41 നും 81 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഇറ്റലിയിലെ ലേക് ഗാർദയിലേക്ക് അവധി ആഘോഷിക്കാൻ പോകുകയായിരുന്നു ഇവർ.
Home International വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് തീപിടിച്ച് 18 പേർ വെന്തു മരിച്ചു (Video)