റാന്നി കുടുംബസംഗമം സെപ്തംബർ 6 ന് ഞായറാഴ്ച – രാജു ഏബ്രഹാം എംഎൽഎ മുഖ്യാതിഥി

ഹൂസ്റ്റൺ: ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന റാന്നി കുടുംബസംഗമം  സെപ്തംബർ 6ന് ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് (ഹൂസ്റ്റൺ സമയം) നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഈ വർഷം വെർച്യുൽ മീറ്റിംഗായിട്ടാണ് (സൂം മീറ്റിംഗ്) സംഗമം ക്രമീകരിച്ചിരിക്കുന്നത്.

 അസോസിയേഷൻ പ്രസിഡണ്ട് ജീമോൻ റാന്നി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം രക്ഷാധികാരി റാന്നി എംഎൽഎ രാജു ഏബ്രഹാം സമ്മേളനം ഉത്ഘാടനം ചെയ്യും. അതോടൊപ്പം “മീറ്റ് ആൻഡ് ചാറ്റ് വിത്ത്  അവർ   എംഎൽഎ” പരിപാടിക്ക് നേതൃത്വവും നൽകും. 

2018 ലും 2019 ലും ഉണ്ടായ പ്രളയക്കെടുതികളെ ശക്തമായി അതിജീവിയ്ക്കുകയും കൊറോണ എന്ന മഹാമാരിയുടെ പ്രതിസന്ധിയിലും അതിജീവന പാതയിൽ തളരാതെ മുന്നോട്ടു പോകുന്ന റാന്നിയുടെ  വികസനത്തെ പറ്റിയും, വികസന     സാധ്യതകളെപ്പറ്റിയും  ചർച്ച ഉണ്ടായിരിക്കും. എംഎൽഎ ചോദ്യങ്ങൾക്കു മറുപടിയും പറയും. നിരവധി പ്രമുഖർ ആശംസകൾ അറിയിക്കും. 

എച്ച്ആർഎ ഗായകർ ആലപിക്കുന്ന അടിപൊളി ഗാനങ്ങൾ സംഗമത്തിന് മാറ്റുകൂട്ടും. 

എല്ലാ റാന്നി നിവാസികളെയും ഈ കുടുംബസംഗമത്തിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നുവെന്നും  ദേശവാസികൾക്കു ഒരുമിച്ചു കാണുവാനും കുശലം പറയുവാനുമുള്ള ഈ അസുലഭ അവസരം ഉപയോഗപ്പെടുത്തണമെന്നും സംഗമത്തിന് ചുക്കാൻ പിടിക്കുന്ന ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ,ഫ്രീലാൻസ് റിപ്പോര്ട്ടറും  റാന്നി അസോസിയേഷൻ പ്രസിഡന്റുമായ ജീമോൻ റാന്നി  അഭ്യർത്ഥിച്ചു .