സി​റി​യ​യി​ൽ റ​ഷ്യ​ൻ വി​മാ​നം ത​ക​ർ​ന്നു​; 32 പേ​ർ കൊല്ലപ്പെട്ടു

rusian plane

സി​റി​യ​യി​ൽ നി​ല​ത്തി​റ​ക്കു​ന്ന​തി​നി​ടെ റ​ഷ്യ​ൻ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 32 പേ​ർ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​യു​ടെ ഹ്മെ​യ്മിം എ​യ​ർ​ബേ​സി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. 26 യാ​ത്ര​ക്കാ​രും ആ​റു ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. റ​ണ്‍​വേ​യി​ൽ​നി​ന്ന് 500 മീ​റ്റ​ർ അ​ക​ലെ വി​മാ​ന​ത്തി​നു തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ചു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​പ​ക​ട​ത്തി​ൽ റ​ഷ്യ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. 2015ൽ ​സി​റി​യ​യി​ൽ വി​മ​ത​ർ​ക്കെ​തി​രേ റ​ഷ്യ വ്യോ​മാ​ക്ര​മ​ണം ആ​രം​ഭി​ച്ച​ശേ​ഷം നി​ര​വ​ധി റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യോ വി​മ​ത​ർ വെ​ടി​വ​ച്ചി​ടു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ റ​ഷ്യ​ൻ സു​ഖോ​യ് വി​മാ​നം ഹ്മെ​യ്മി​ൽ ത​ക​ർ​ന്ന് ര​ണ്ടു പൈ​ല​റ്റു​മാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.