വാടകയ്ക്ക് എടുത്ത അഞ്ച് കസേരകള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി (video)

0
26


വാടകയ്ക്ക് എടുത്ത അഞ്ച് കസേരകള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി. യുവാക്കളെ തലകീഴായി കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങിനായി വാടകയ്ക്ക് എടുത്ത അഞ്ച് കസേരകള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. രാജ്കുമാര്‍ ബിന്ദ്, ബീര്‍ബല്‍ ബിന്ദീ എന്നീ യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മരത്തില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം.

ഗ്രാമത്തിലെ പ്രമാണിയായ മഹാംഗു ബിന്ദ് എന്നയാളുടെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങിനായി വാടകയ്ക്ക് എടുത്ത കസേരകള്‍ മോഷ്ടിച്ചുവെന്നാണ് ആരോപണം. കല്യാണം കഴിഞ്ഞ് വധൂ-വരന്‍മാര്‍ പോയിക്കഴിഞ്ഞപ്പോള്‍ കസേരകള്‍ കണ്ടില്ലെന്നാണ് ആരോപണം. രാജ്കുമാര്‍ ബിന്ദ്, ബീര്‍ബല്‍ ബിന്ദീ എന്നിവര്‍ കസേരകള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ഇരുവരെയും വിളിച്ചു വരുത്തി കെട്ടിത്തൂക്കി മര്‍ദ്ദിക്കുകയായിരുന്നു.

ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം കസേരകള്‍ നഷ്ടപ്പെട്ടതിന് നഷ്ടപരിഹാരമായി 3000 രൂപ വാങ്ങിയ ശേഷമാണ് യുവാക്കളെ വിട്ടയച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.