ഭാര്യയുടെ മുന്‍ കാമുകന്റെ വെട്ടിനുറുക്കിയ അസ്ഥികൂടം; കുറ്റകൃത്യം വർഷങ്ങൾക്ക് ശേഷം പുറംലോകമറിഞ്ഞു

deadbody

പച്ചക്കറി നാടാനായി കുഴിയെടുത്ത ഭര്‍ത്താവ് കണ്ടത് ഭാര്യയുടെ മുന്‍ കാമുകന്റെ വെട്ടിനുറുക്കിയ അസ്ഥികൂടം. റഷ്യയിലെ ലുസിനൊയിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കുറ്റകൃത്യം പുറത്തറിയുന്നത്.അറുപതുകാരനായ ഭര്‍ത്താവ് പച്ചക്കറി നടാനായി കുഴി എടുത്തപ്പോള്‍ അസ്ഥികൂടം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇത് ഭാര്യയുടെ മുന്‍ കാമുകന്റെതാണ് എന്ന് കണ്ടെത്തി. 1997ല്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഭാര്യ മുന്‍‌കാമുകനെ കോടാലികൊണ്ട് വെട്ടി കൊല്ലുകയായിരുന്നു.തുടര്‍ന്ന് ശരീരം വെട്ടി നുറുക്കി പറമ്ബില്‍ കുഴിച്ചിട്ടു. കാമുകന്‍ ദൂരദേശത്ത് ജോലിക്ക് പോയി എന്ന് സമീപവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചതോടെ സംഭവം പുറത്തറിഞ്ഞില്ല. അസ്ഥികൂടം കണ്ടെടുത്തതോടെ ഭാര്യ തന്നെ ഇക്കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറയുകയായിരുന്നു. വിവരം ഉടന്‍ തന്നെ ഭര്‍ത്തവ് പൊലീസില്‍ അറിയിച്ചു.