ഡാളസ്സ്: കൊലപാതകകുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡാളസ്സില്‍ നിന്നുള്ള യുവാവിനെ 17 വര്‍ഷത്തിന് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു.
മുപ്പത്തി ഒമ്പത് വയസ്സുള്ള ലി അലോണ്‍സയാണ് ഈ ഹതഭാഗ്യന്‍ ഡാളസ്സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് നവംബര്‍ 1 വെള്ളിയാഴ്ചയാണ് ഇയ്യാളുടെ പേരിലുള്ള കേസ്സ് ഡിസ്മിസ് ചെയ്തു.
2001 ല്‍ ഹൈസ്ക്കൂള്‍ ഗ്രാജുവേഷന്‍ പാര്‍ട്ടി നടക്കുന്നതിനിടയില്‍ സാന്റോസ് (18) എന്ന വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്ന കേസ്സിലായിരുന്ന ലിയെ അറസ്റ്റ് ചെയ്തു 2003 ല്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചു.
ഈ സംഭവത്തില്‍ പോലീസ് ആദ്യം സംശയിച്ചിരുന്നത് ലിച്ചൊ എന്നയാളെയാണ്. ഗ്രാജുവേഷന്‍ പാര്‍ട്ടിയില്‍ വെടിവെപ്പിന് സാക്ഷിയായ ഒരാള്‍ നിരവധി ആളുകളുടെ ഫോട്ടോ കാണിച്ചതില്‍ ലിയെയാണ് ചൂണ്ടിക്കാണിച്ചത്.
പ്രതിയെന്ന് പോലീസ് സംശയിച്ച ലിച്ചൊ സംഭവത്തിന് ശേഷം നാട് കടന്ന ചില മാസങ്ങള്‍ക്ക് ശേഷം ഇയ്യാള്‍ തിരിച്ചെത്തി ഒരു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് പേരെ വെടിവെച്ച് കൊന്ന കേസ്സില്‍ അറസ്റ്റിലായി. 2015 ന് ഇയ്യാളുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസം ഗ്രാജുവേഷന്‍ പാര്‍ട്ടിയില്‍ വെച്ച് താനാണ് സാന്റോസിനെ വെടിവെച്ച് കൊന്നതെന്ന് കുറ്റസമ്മതം നടത്തി. തുടര്‍ന്ന് ലിയെ കുറ്റ വിമുക്തനാക്കുന്നതിനുലല്‍നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ഒക്ടോബറില്‍ പൂര്‍ത്തിീകരിക്കുകയും ചെയ്തു.
2001 ന് ശേഷം ഡാളസ്സ് കൗണ്ടി ഡിസ്ട്രിക്റ്റ് ഓഫീസ് കുറ്റവിമുക്തനാക്കിയ 41ാമത്തെ നിരപരാധിയാണ് ലി അലോണ്‍സി.