Wednesday, September 11, 2024
HomeInternationalഇറാൻ പാർലമെന്റിലും തീർഥാടന കേന്ദ്രമായ ഖൊമേനി ശവകുടീരത്തിലും ഭീകരാക്രമണം

ഇറാൻ പാർലമെന്റിലും തീർഥാടന കേന്ദ്രമായ ഖൊമേനി ശവകുടീരത്തിലും ഭീകരാക്രമണം

ഇറാനിൽ മൂന്നിടത്തു ഭീകരാക്രമണം. ഇറാൻ പാർലമെന്റിലും തീർഥാടന കേന്ദ്രമായ ഖൊമേനി ശവകുടീരത്തിലും ആക്രമണമുണ്ടായി. പാർലമെന്‍റ് മന്ദിരത്തിനകത്താണ് ആദ്യം വെടിവയ്പുണ്ടായത്.ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. എട്ടു പേർക്കു പരിക്കേറ്റു.

രാവിലെ 10.45 ഓടെയാണ് പാർലമെന്റിന്റെ കവാടത്തിനു സമീപത്തുനിന്ന് വെടിവയ്ക്കുന്നതിന്റെ ശബ്ദം കേട്ടത്.ഗാർഡിനെ വെടിവച്ചതിനുശേഷം അക്രമി അവിടെനിന്നും ഓടി രക്ഷപെട്ടു. ആക്രമണത്തെ തുടർന്ന് പാർലമെന്റ് ഹാളിന്റെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങള‌ടച്ചു. പാർലമെന്‍റ് നടപടി ക്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്പോഴാണ് വെടിവയ്പു നടന്നത്. പാർലമെന്‍റിനുള്ളിൽ അംഗങ്ങളെ ഭീകരർ ബന്ദികളാക്കിയെങ്കിലും സുരക്ഷാസേന പിന്നീട് ഇവരെ മോചിപ്പിച്ചു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ ഒരാളെ വധിച്ചതായും രണ്ടുപേരെ പിടികൂടിയതായും സുരക്ഷാസേന അറിയിച്ചു.

ഇറാനിലെ പ്രധാന തീർഥാടന കേന്ദ്രമായ അയത്തുള്ള ഖൊമേനിയുടെ ശവകൂടിരത്തിലാണ് രണ്ടാമത്തെ ഭീകരാക്രമണമുണ്ടായത്. ചാവേറാക്രമണമാണ് ഇവിടെയുണ്ടായതെന്നാണ് വിവരം. ടെഹ്റാനിലെ മെട്രോ സ്റ്റേഷനിലാണ് മൂന്നാമത്തെ ആക്രമണമുണ്ടായത്. ഇവിടെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments