Friday, April 26, 2024
HomeCrime20 കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികള്‍ പിടിയിലായി

20 കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികള്‍ പിടിയിലായി

10 കിലോ ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികള്‍ തിരുവനന്തപുരത്ത് പിടിയിലായി. ഇടുക്കി രാജക്കാട് സ്വദേശികളായ സണ്ണി, സൈബു തങ്കച്ചന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. വിദേശത്തേക്ക് കടത്തുവാനെത്തിച്ച ഹാഷിഷ് ഓയിലാണ് പോലീസ് പിടികൂടിയത് . തിരുവനന്തപുരം വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിയ വാഹനം കവടിയാറില്‍ വച്ച്‌ പൊലീസ് പിന്തുടര്‍ന്ന് പിടി കൂടുകയായിരുന്നു. അന്താരാഷ്‌ട്ര വിപണിയില്‍ 20 കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലാണ് കസ്റ്റഡിയിലെടുത്തത്. പ്രതി സണ്ണി കൊലപാതകക്കേസില്‍ പ്രതിയാണ്.ഇടുക്കിയിലാണ് ഹാഷിഷ് ഓയിലുണ്ടാക്കാനുള്ള കഞ്ചാവ് കൃഷി ചെയ്തത്.തലസ്ഥാനത്ത് സിറ്റി പൊലീസിന്‍റെ നേതൃത്വത്തില്‍ മാത്രം ഈ വര്‍ഷം 30 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments