Sunday, October 6, 2024
HomeInternationalടെക്‌സസ്സ് വാഹനാപകടം- 4 ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ടെക്‌സസ്സ് വാഹനാപകടം- 4 ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

കോളിന്‍ കൗണ്ടി (ടെക്‌സസ്സ്): ലെവോണ്‍ ടൗണില്‍ നവംബര്‍ 5 ചൊവ്വാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ രണ്ട് ആണ്‍ കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കോളിന്‍ കൗണ്ടി കമ്മ്യൂണിറ്റി ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ട നാല് പേരും.

ആഡ്രു മില്ലര്‍(17), ജോര്‍ദന്‍ (17), മേരിലിന്‍ (16), സിസിലി (16) എന്നീ നാല് പേരും സഞ്ചരിച്ചിരുന്ന പിക്കപ്പ് കോണ്‍ഗ്രാസ്റ്റ് ഡിവൈഡര്‍ തകര്‍ത്ത് എതിരെ വന്നിരുന്ന പാസ്സഞ്ചര്‍ വാനില്‍ ഇടിക്കുകയായിരുന്നു. നാല് പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്.

പിക്കപ്പ് നിയന്ത്രണം വിടുന്നതിനുള്ള കാരണങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

നാല് വിദ്യാര്‍ത്ഥികളുടെ അപ്രതീക്ഷിത വിയോഗത്തില്‍ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് സൂപ്രണ്ടന്റ് റൂസ്‌വെല്‍റ്റ് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

നാല് വിദ്യാര്‍ത്ഥികളും നല്ല അക്കാദമിക് നിലവാരം പുലര്‍ത്തിയിരുന്നവരും, സ്‌നേഹിതരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്‌ക്കൂളിലെ മറ്റ് കുട്ടികള്‍ക്ക് കൗണ്‍സിലിംഗിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും റൂസ്വെല്‍റ്റ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments