അമേരിക്കയിലെ കാലിഫോർണിയയിൽ അക്രമിയുടെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. തെലുങ്കാന സ്വദേശി മുബീൻ അഹമ്മദിനാണ് (26) വെടിയേറ്റത്. വിദ്യാർഥിയായ മുബീന് പാർടൈം ജോലിചെയ്യുന്ന ഷോപ്പിൽവച്ചാണ് വെടിയേറ്റത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കടയിലേക്കുവന്ന അക്രമികൾ മുബീനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും സംഘർഷത്തിനിടെ വെടിവയ്ക്കുകയുമായിരുന്നു. മുബീന്റെ വയറിനാണ് വെടിയേറ്റത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.