ദുബായിൽ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ചു പരിക്കേൽപ്പിച്ച യുവാവിന് ശിക്ഷ

പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ചു പരിക്കേൽപ്പിച്ച യുവാവിന് ഒരു വർഷത്തെ ജയിൽ ശിക്ഷ. ദുബായിലാണ് സംഭവം. അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ ചെയ്തതാണ്. 30 കാരനായ പട്ടാളക്കാരനെയാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. ആഗസ്റ്റ് 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടലിൽ മുന്നിലായി കാറിലിരിക്കുകയായിരുന്ന പ്രതിയെ പിടിക്കാൻ പരിക്ക് പറ്റിയ പോലീസ് ഉദ്യോഗസ്ഥനും പോയിരുന്നു. ഹോട്ടലിന് മുന്നിൽ പ്രതിയുടെ കാറിനരികിലായി പോലീസ് കാർ പാർക്ക് ചെയ്തു. എന്നാൽ പ്രതി കാറിൽ നിന്നും ഇറങ്ങാതെ കാർ റിവേഴ്‌സ് ഗിയറിൽ പിറകോട്ടെടുത്തു. വണ്ടി നിർത്തിക്കാനായി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ പോലീസുകാരനെ പ്രതി ഇടിച്ചു തെറിപ്പിച്ചു. ഉദ്യോഗസ്ഥന് പരിക്ക് പറ്റിയത് കൂടാതെ കാറിനും കേട്പാട് സംഭവിച്ചു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് ഉദ്യോഗസ്ഥൻ ആരോഗ്യം വീണ്ടെടുത്തത്.