ഇന്ത്യയില്‍ നിന്നുള്ള ചിക്കന്‍ ഉത്പന്നങ്ങള്‍ക്ക് കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തി

chicken curry

ഇന്ത്യയില്‍ നിന്നുള്ള എല്ലാതരത്തിലും പെടുന്ന ചിക്കന്‍ ഉത്പന്നങ്ങള്‍ക്കും കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തി.ഫ്രോസണ്‍ കോഴി ഇറച്ചിയും , ഫ്രഷ് കോഴി ഇറച്ചിയും എന്നിവ ഉള്‍പ്പെടുന്ന അനുബന്ധ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യരുതെന്ന് ഭക്ഷ്യ പോഷകാഹാര അതോറിറ്റി അറിയിച്ചു.കോഴി ഇറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് പക്ഷി പനി ബാധക്കെെതിരെയുള്ള മുന്‍കരുതലെന്നാണ് നിരേധനത്തിന് വിശദീകരണം .ആന്ത്രാക്സ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ നിന്ന് ഇറച്ചിക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും മെക്സിക്കോയില്‍ നിന്നുള്ള ഇറച്ചിക്കുള്ള നിയന്ത്രണവും നീക്കി .