Sunday, October 13, 2024
HomeUncategorizedകോവിഡ് 19: മുന്‍കരുതലായി റാന്നിയിലും പന്തളത്തും ഐസലേഷന്‍ വാര്‍ഡ് തുറക്കും: ജില്ലാ കളക്ടര്‍

കോവിഡ് 19: മുന്‍കരുതലായി റാന്നിയിലും പന്തളത്തും ഐസലേഷന്‍ വാര്‍ഡ് തുറക്കും: ജില്ലാ കളക്ടര്‍

കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ നിലവില്‍ പൂര്‍ണ്ണ നിയന്ത്രണ വിധേയമാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, പന്തളം അര്‍ച്ചന ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍  ഐസലേഷന്‍ വാര്‍ഡ് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. അടിയന്തര സാഹകര്യമുണ്ടായാല്‍ നേരിടുന്നതിനാണ് ഇത്. ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍വേണ്ടി കോന്നി മെഡിക്കല്‍ കോളേജ്, മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, റാന്നി അയ്യപ്പ ആശുപത്രി എന്നിവിടങ്ങളില്‍  സന്ദര്‍ശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ബാത്ത് അറ്റാച്ച്ഡ് ആയ 41 മുറികള്‍ മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ആശുപത്രിയില്‍ ലഭ്യമാണ്. കൂടുതല്‍ അടിയന്തരഘട്ടം വരികയാണെങ്കില്‍ അധികമായി 20 മുറികള്‍കൂടി ആശുപത്രിയില്‍ ലഭ്യമാണ്. പന്തളം അര്‍ച്ചന ഹോസ്പിറ്റലില്‍ 32 മുറികളും ലഭ്യമാണ്. അര്‍ച്ചനാ ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലായായാണ് 32 മുറികള്‍ ഐസലേഷനായി ഉപയോഗിക്കുക. ആശുപത്രി വൃത്തിയാക്കി നല്‍കുന്നതിനായി എല്ലാ സഹായങ്ങളും പന്തളം നഗരസഭാ അധികാരികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആളുകളെ ഐസലേറ്റ് ചെയ്യുന്നതിന് അനുയോജ്യമായ ആശുപത്രികളാണിതെന്നും കളക്ടര്‍ പറഞ്ഞു. തിരുവല്ല സബ്കളക്ടര്‍ ഡോ.വിനയ് ഗോയല്‍,എന്‍എച്ച്എം ഡി.പി.എം ഡോ.എബി സുഷന്‍, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ സതി, വൈസ് ചെയര്‍മാന്‍ ആര്‍.ജയന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments