നോർത്ത് കരൊളൈനയിൽ 100 വർഷത്തിനുള്ളിലെ ഏറ്റവും ശക്തമായ ഭൂകമ്പം

നോർത്ത് കരൊളൈന: നൂറു വർഷത്തിനുശേഷം നോർത്ത് കരോളൈനയുടെ ചരിത്രത്തിൽ വീണ്ടും ശക്തമായ ഭൂകമ്പം. ഇന്നലെയുണ്ടായ ഭൂചലനത്തിൽ 5.1 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ നോർത്ത് കരൊളൈനയിലെ സ്പാർട്ടിയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.

1916 ലായിരുനു ഇതിന് മുമ്പ് ഇത്രയും ശക്തമായ ഭൂകമ്പമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ ചൂണ്ടികാണിക്കുന്നു. പ്രഭവ കേന്ദ്രത്തിന്‍റെ 37 മൈൽ ഒരു ഭാഗത്തും 47 മൈൽ മറു വശത്തും ഏകദേശം 45000 പേർക്ക് പ്രകമ്പനത്തിന്‍റെ ശക്തി അനുഭവപ്പെട്ടു.

പ്രാഥമിക വിവരങ്ങൾ ലഭ്യമായതിൽ ജീവപായമോ, കാര്യമായ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. ശക്തമായ ഭൂകമ്പത്തിനുശേഷം പലഭാഗങ്ങളിലും ചെറിയ തുടർചലനങ്ങൾ അനുഭവപ്പെട്ടു. നോർത്ത് കരൊളൈനയിലുണ്ടായ പ്രകമ്പനം ശരിക്കും ‍അനുഭവപ്പെട്ടതായി ചാർഗറ്റിൽ താമസിക്കുന്ന നിഷ തോമസ് മാധ്യമങ്ങളോടു പറഞ്ഞു. രാവിലെ കിടന്നുറങ്ങുമ്പോഴാണ് കുലുക്കം അനുഭവപ്പെട്ടത്. ഞങ്ങൾ എല്ലാവരും ഉടനെ വീടു വിട്ടു പുറത്തേക്ക് പോയതായും അവർ പറഞ്ഞു.
ഭൂകമ്പം ഉണ്ടായ പ്രദേശത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ ഇല്ലെങ്കിലും റോഡുകൾ പല സ്ഥലത്തും തകർന്നിട്ടുണ്ട്. പൈപ്പുകൾ പലതും പൊട്ടി റോഡിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. റോഡ് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. ഇത്രയും ശക്തമായ ഭൂകമ്പം ഉണ്ടായിട്ടും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകാതിരുന്നത് അസാധാരണമാണെന്ന് കലിഫോർണിയ യൂണിവേഴ്സിറ്റി ജിയോളി സയൻസ് വിഭാഗം തലവൻ പറയുന്നു.