താപനില അടുത്ത 80 വര്‍ഷത്തിനുള്ളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

sun

ഭൂമിയുടെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ അളവ് കഴിഞ്ഞ മൂന്ന് ദശലക്ഷം വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലാണെന്ന് ഗവേഷകര്‍. ജര്‍മ്മനിയിലെ പോസ്റ്റ്‍ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ച്‌ ആണ് പഠനം നടത്തിയത്. ഇതിനു മുന്‍പ് ഇത്രയും കൂടിയ അളവില്‍ കാര്‍ബണ്‍ഡൈയോക്സൈഡ് അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നപ്പോള്‍ അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തില്‍ മരങ്ങള്‍ വളര്‍ന്നിരുന്നു. ആ സമയം സമുദ്രജലനിരപ്പ് 20 മീറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഭൂരിഭാഗവും മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീന്‍ലന്‍ഡ്‍ പച്ചപ്പ് നിറഞ്ഞതായിരുന്നു. ഗവേഷകര്‍ പറഞ്ഞു. ഇത്തരത്തില്‍ കൂടിയ തോതില്‍ കാര്‍ബണ്‍ഡൈയോക്സൈഡ് അളവ് കൂടുന്നത് മനുഷ്യന്റെ ചെയ്തികള്‍ മൂലമാണെന്നും ഗവേഷകര്‍ പറയുന്നു. ഇത് തികച്ചും അസ്വാഭാവികമായ തോതില്‍ ആണ് ഇപ്പോഴുള്ളതെന്നും ഗവേഷകര്‍ പറയുന്നു. നിലവില്‍ അനുവദനീയമായ കാര്‍ബണ്‍ഡൈയോക്സൈഡ് അളവ് 280 പാര്‍ട്സ് പെര്‍ മില്ല്യണ്‍ ആണ്. എന്നാല്‍ വമ്പന്‍ വ്യാവസായിക പ്രവൃത്തികളും മറ്റുംകാരണം നിലവില്‍ അന്തരീക്ഷത്തില്‍ 410 പി.പി.എം. ആയി കാര്‍ബണ്‍ഡൈയോക്സൈഡ് കൂടിയിട്ടുണ്ട്. ഇതാണ് ചൂട് ഉയരാന്‍ കാരണം. അടുത്ത 80 വര്‍ഷത്തിനുള്ളില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും എന്നാണ് കണക്കാക്കുന്നത്.