ശ്രീലങ്കയിൽ സ്ഫോടനം നടന്ന പള്ളിയില്‍ വീണ്ടും കുര്‍ബാന

SRILANKA

ശ്രീലങ്കയിൽ സ്ഫോടനം നടന്ന പള്ളിയില്‍ വീണ്ടും കുര്‍ബാന നടത്തി. പള്ളിയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് വീണ്ടും കുര്‍ബാന നടത്തിയത്. ശ്രീലങ്കയെ നടുക്കിയ സ്ഫോടനത്തില്‍ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായാണ് ചാവേറുകള്‍ ആക്രണം നടത്തിയത്. 359 പേരോളം കൊല്ലപ്പെട്ട സംഭവത്തില്‍ സെൻറ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മാത്രം 93 പേരാണ് മരിച്ചത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.

ഈസ്റ്റര്‍ ദിനത്തിലെ പ്രാര്‍ഥനക്കിടെയാണ് ലോകത്തെ നടുക്കിയ സംഭവം. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗോന്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രില, കിങ്സ്ബറി എന്നിവിടങ്ങളിലെ ഹോട്ടലുകളിലുമായാണ് സ്ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്. സെന്റ് ആന്റണീസ് ചര്‍ച്ചില്‍ സ്ഫോടനം നടന്ന് അരമണിക്കൂറിനുള്ളിലാണ് മറ്റിടങ്ങിലുമുണ്ടായത്. നെഗോന്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണത് ദുരന്തത്തിന്റെ ആക്കം കൂട്ടിയിരുന്നു .