യുഎസ് ക്ലബിൽ യുവാവിന്റെ വെടിവയ്പ്; ഇന്ത്യൻ ഉടമ കൊല്ലപ്പെട്ടു. ക്ലബിൽ പ്രശ്നമുണ്ടാക്കിയതിന് പുറത്താക്കപ്പെട്ട യുവാവ് നടത്തിയ വെടിവയ്പിലാണ് ഇന്ത്യക്കാരനായ ഉടമ കൊല്ലപ്പെട്ടത്. ഫെയ്റ്റ് വില്ലി സിറ്റിയിലെ നൈറ്റ്സ് ഇൻ ആൻഡ് ഡയമണ്ട്സ് ജെന്റിൽമെൻസ് ക്ലബ് ഉടമസ്ഥനായ ആകാശ് തൽതി (40) ആണ് കൊല്ലപ്പെട്ടത്. നോർത്ത് കാരലൈനയിലെ വഴിയോര വിശ്രമകേന്ദ്രത്തിലാണ് സംഭവം. വെടിവയ്പില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫെയ്റ്റ്‌ദെ സിറ്റിയില്‍ ഹോട്ടല്‍ നടത്തുന്ന ആകാശ് ആര്‍ തലാതിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ആനന്ദ് സ്വദേശിയാണ് ആകാശ്. ശനിയാഴ്ച പലര്‍ച്ചെ 2.30 നായായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നിലഗുരുതരമാണ്. കേസില്‍ മാര്‍കീസ് ഡെവിത് (23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ക്ലബില്‍ പ്രശ്‌നമുണ്ടാക്കിയ മാര്‍ക്കീസ് ഡെവിറ്റ് എന്ന ഇരുപത്തിമൂന്നുകാരനെ കാവല്‍ക്കാര്‍ പുറത്താക്കിയതോടെ ഇയാള്‍ പ്രകോപിതനായി തോക്കുമായെത്തി വെടിയുതിര്‍ക്കുകയായിരുന്നു. കാവൽക്കാരന്റെ വെടിയേറ്റ ഡെവിറ്റും ഗുരുതരാവസ്ഥയിലാണ്. നാലോ അഞ്ചോ പ്രാവശ്യം വെടിയേറ്റ ആക്രമിയെ ഗുരുതരമായ അവസ്ഥയിൽ കേപ് ഫിയർ വാലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് പോലീസ് ഡിറ്റക്റ്റീവ് ജമാൽ ലിറ്റിൽജോൺ പറഞ്ഞു. അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യൻ-അമേരിക്കൻഹോട്ടൽ ഉടമയുടെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.