കേന്ദ്രമന്ത്രി വി. മുരളീധരൻ അമേരിക്കൻ മലയാളികളോട് സംസാരിക്കുന്നു; മെയ് 16ന് ഫോമയുടെ വെബിനാറിലൂടെ

ഡാലസ്: ഫോമാ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് ആൻഡ് ഹെല്പ് ലൈനിന്റെ ആഭിമുഖ്യത്തിൽ മെയ് 16നു ഫോമയുടെ വെബിനാറിലൂടെ മലയാളിയും എക്‌സ്സ്റ്റേണൽ  അഫയേഴ്‌സ് ആൻഡ് പാർലിമെന്ററി  അഫയേഴ്‌സ്  മിനിസ്റ്ററുമായ  ബഹുമാനപ്പെട്ട  വി  മുരളീധരൻ അമേരിക്കൻ മലയാളികളോട് സംസാരിക്കുന്നു, 
കോവിഡ് 19 വൈറസ് ബാധയെത്തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കുന്നതിന് സർക്കാർ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും രോഗ ബാധ തടയുന്നതിനു വേണ്ടി കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ട നടപടികളെക്കുറിച്ചും ബഹുമാനപ്പെട്ട  മിനിസ്റ്റർ പ്രവാസികളോട്  സംവദിക്കുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യും,പ്രസ്തുത സംവാദം സോഷ്യൽ മീഡിയകളിലും വിവിധ പ്രമുഖ ചാനലുകളിലും  ലൈവായി ടെലികാസ്റ്റ്‌ ചെയ്യപ്പെടും.
സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിൽ  കോവിഡ് 19  നോടനുബന്ധിച്ചു വിവിധ തരത്തിൽ ബുദ്ധിമുട്ടിലായ പ്രവാസികൾക്ക്  ചോദ്യങ്ങൾ സമർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. പ്രവാസികളുടെ സുരക്ഷ, സാമൂഹ്യ ആവശ്യങ്ങൾ , ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യങ്ങൾ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ആശയവിനിമയം നടത്തുന്നത് . മെയ് 13 , ബുധനാഴ്ച്ച രാത്രിയോടെ ചോദ്യങ്ങൾ ഫോമാ ഭാരവാഹികൾക്ക് നൽകിയിരിക്കണം . ലഭിക്കുന്ന ചോദ്യങ്ങളിൽ നിന്നും പ്രാധാന്യമനുസരിച്ച് തിരഞ്ഞെടുത്ത ഏകദേശം ഇരുപത്തിയഞ്ചോളം ചോദ്യങ്ങളായിരിക്കും മന്ത്രി മറുപടി നൽകുക. ചോദ്യകർത്താക്കൾക്കു വെബിനാർ സമയത്ത് അവരുടെ നേരത്തെ സമർപ്പിച്ചിട്ടുള്ള ചോദ്യങ്ങൾ മന്ത്രിയോട് നേരിട്ട് ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്  പ്രവാസികൾ ഇപ്പോൾനേരിടുന്ന പ്രശ്നങ്ങൾ  മിനിസ്റ്ററിനോട് പങ്കു വയ്ക്കുവാനും  അത് മന്ത്രിസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു പരിഹാരം കാണുവാനും കിട്ടുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫോമാ കെയർ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് ആൻഡ് ഹെല്പ് ലൈനിന്റെ നാഷണൽ  കോർഡിനേറ്റർ ജിബി തോമസ്,അനിയൻ ജോർജ്,  ഉണ്ണികൃഷ്ണൻ, ബൈജു വർഗീസ്, ജോസ് മണക്കാട്, ഐയ്ഞ്ജല സുരേഷ്  തുടങ്ങിയവർ പറഞ്ഞു. പ്രവാസികൾ  അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കേന്ദ്രമന്ത്രിസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും അമേരിക്കയിലെ മുഴുവൻ ഇന്ത്യക്കാരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുവാനും ഫോമാ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്ന് പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു, ജോയിൻറ് സെക്രട്ടറി സാജു ജോസഫ്, ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അഭ്യർത്ഥിച്ചു.