യുവനടിമാരെ ഉപയോഗപ്പെടുത്തി അമേരിക്കയിൽ പെണ്‍വാണിഭം നടത്തിയ സിനിമാ നിർമാതാവും ഭാര്യയും അറസ്റ്റിൽ. തെലുഗു വ്യവസായിയും സിനിമാ നിർമാതാവുമായ ടി.എം.കിഷൻ, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലിൽ വാഷിംഗ്ടണ്‍ ഡിസിയിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഒരു പ്രാദേശിക മാധ്യമം വാർത്ത റിപ്പോർട്ട് ചെയ്തതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. ഇവർക്കെതിരേ ഷിക്കാഗോ ജില്ലാ കോടതിയിൽ പോലീസ് 42 പേജ് വരുന്ന കുറ്റപത്രം സമർപ്പിച്ചു. തെലുങ്ക് സിനിമാ ലോകത്തുനിന്നുള്ള യുവനടിമാരെ ഉപയോഗിച്ച് കിഷനും ഭാര്യയും അമേരിക്കയിൽ പഞ്ചനക്ഷത്ര പെണ്‍വാണിഭം നടത്തുകയായിരുന്നെന്നു പോലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നു. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്ന അവസരത്തിൽ ആറു പെണ്‍കുട്ടികൾ ഷിക്കാഗോയിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നതായി പോലീസ് കോടതിയെ അറിയിച്ചു. ഒരിക്കൽ യുഎസിൽ എത്തുന്ന നടിമാരെ പിന്നീട് ഭീഷണിപ്പെടുത്തി ഉപയോഗിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. പെണ്‍കുട്ടികളെ സംബന്ധിച്ച പൂർണ വിവരങ്ങൾ അടങ്ങിയ ബുക്ക് കിഷന്റെ ഭാര്യ ചന്ദ്ര സൂക്ഷിച്ചിരുന്നു. ഇത് പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ദമ്പതികളുടെ രണ്ടു കുട്ടികളെ വിർജീനിയയിലെ ശിശുക്ഷേമ കേന്ദ്രത്തിലേക്കു മാറ്റി.
യുവനടിമാരെ ഉപയോഗിച്ച് നിർമ്മാതാവിനു അമേരിക്കയിൽ പഞ്ചനക്ഷത്ര പെണ്‍വാണിഭം
RELATED ARTICLES