ചൈനയിലെ മെട്രോയില്‍ കയറിയവര്‍ പുതിയൊരു കാഴ്ച കണ്ട് അമ്പരന്നു. മെട്രോയുടെ തറ മുഴുവന്‍ വെളുത്തുള്ളിയുടെ തൊലി. ഒരുസ്ത്രീ മെട്രോയില്‍ നിന്ന് വെളുത്തുള്ളി പൊളിക്കുകയാണ്. വെളുത്തുള്ളി പാക്കറ്റ് ട്രെയിനിന്റെ ഇരിപ്പിടത്തില്‍ വെച്ച് അതിന് മുന്നില്‍ നിന്നു കൊണ്ടാണ് യുവതി ഉള്ളി പൊളിക്കുന്നത്. എന്തിനാണ് നിങ്ങള്‍ ഇതിനകത്തിരുന്നിന്ന് ഉള്ളി പൊളിക്കുന്നതെന്ന് ചോദിച്ചവര്‍ക്ക് അവര്‍ നല്ല മറുപടിയും നല്‍കി. തനിക്ക് വീട്ടില്‍ ഒരുപാട് ജോലി ഉണ്ട്, അതുകൊണ്ടാണ് താന്‍ ഇവിടെ നിന്ന് ഉള്ളി പൊളിക്കുന്നത്. തുടര്‍ന്ന് ഉള്ളി മുഴുവന്‍ പൊളിച്ച ശേഷം, ഉള്ളിത്തൊലി കാലുകൊണ്ട് നീക്കിയൊതുക്കി പ്ലാസ്റ്റിക്കവറിലേക്ക് മാറ്റുകയും ചെയ്തു. സ്ത്രീയുടെ കഷ്ടപ്പാടുകണ്ട് ഉള്ളിത്തൊലി വാരാന്‍ മെട്രോയിലുണ്ടായിരുന്ന ഒരാളും സഹായിച്ചു.
സമയമില്ല അതുകൊണ്ടാ ട്രെയിനിൽ ഉള്ളി പൊളിക്കുന്നത് … (video)
RELATED ARTICLES