വാഷിംഗ്ടൺ: അമേരിക്കൻ ജനതയിൽ ഉത്കണ്ഠ ഉയർത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൊറോണ വൈറസ് പരിശോധനാ ഫലം പുറത്തു വന്നു, ട്രംപ് കൊറോണ വൈറസ് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും നേരത്തെ വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപ് പരിശോധനയ്ക്ക് വിധേയനായത്.ശനിയാഴ്ച വൈകിട്ടു വൈറ്റ്ഹൗസ് ട്രമ്പിന്റെ പരിശോധനാഫലം നെഗറ്റീവാണെന്നു ഔദ്യോഗീകമായി അറിയിച്ചു.കൊറോണ വൈറസിനെ താൻ ഭയക്കുന്നിലെന്ന ട്രംപിന്റെ പ്രസ്താവനയുടെ പേരിൽ രോഗത്തെ അവഗണിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ടെസ്റ്റിന് വിധേയനായതോടെ ആ പരാതിക്കും പരിഹാരമായി .
.കൊറോണ വൈറസ് പൊസറ്റീവാണെന്നു സ്ഥിരീകരിച്ച ഓസ്ട്രേലിയന്‍ മന്ത്രിയുമായി കഴിഞ്ഞാഴ്ച കൂടിക്കാഴ്ച.നടത്തിയ ട്രംപിന്റെ മകള്‍ ഇവാന്‍കയും വീട്ടില്‍ നിരീക്ഷണത്തിലാണ്.