ഹെലികോപ്റ്റര്‍ പറത്തുന്നതിനിടെ വിശന്നു പൊരിഞ്ഞ പൈലറ്റ് സമീപത്തുള്ള മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിനു മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തു ഭക്ഷണം വാങ്ങാന്‍ കയറിയ വാര്‍ത്തയാണിപ്പോള്‍ വൈറലാവുന്നത്. ഓസ്‌ട്രേലിയന്‍ നഗരത്തിലെ സിഡ്‌നിയിലാണ് സംഭവം. റൗസ് ഹില്‍ മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിന്റെ മുറ്റത്ത് ഹെലികോപ്റ്റര്‍ നിര്‍ത്തി പൈലറ്റ് ഭക്ഷണം വാങ്ങുകയായിരുന്നു. റസ്റ്ററന്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഹെലികോപ്റ്ററിന്റെ ചിത്രം പകര്‍ത്തുകയും ചെയ്തു ഇദ്ദേഹം. അപകടം ആണെന്ന് കണക്കുകൂട്ടിയാണ് ഹെലികോപ്റ്റര്‍ ഇറക്കിയതെന്ന് അധികൃതര്‍ വിചാരിച്ചിരുന്നെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോഴാണ് കാര്യം പിടികിട്ടിയത്. സംഭവം കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ഓസ്‌ട്രേലിയ വ്യോമയാന സുരക്ഷാ വിഭാഗം അറിയിച്ചു. സ്ഥലം ഉടമയോട് അനുമതി വാങ്ങിയാല്‍ പോലും ഇത് നിയമവിരുദ്ധമാണെന്നും വ്യോമയാന സുരക്ഷാ വിഭാഗം പറയുന്നു.
Home International വിശന്നു പൊരിഞ്ഞ പൈലറ്റ് മക്‌ഡൊണാള്‍സ് റസ്‌റ്റോറന്റിനു മുന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തു