ലോകത്തിലെ ഏറ്റവും ഭാരമേരിയ വ്യക്തിയാണ് ഇമാന്‍ അഹമ്മദ്. 504 കിലോയുമായാണ് അവര്‍ ഇന്ത്യയില്‍ ചികിത്സയ്‌ക്കെത്തിയത്. ഫെബ്രുവരി 11 നാണ് അവരെ സെയ്ഫി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാരിയാട്രിക് സര്‍ജന്‍ ഡോ. മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലായിരുന്നു ഇമാന്റെ ചികിത്സ. ഇവരുടെ ഭാരത്തില്‍ 328 കിലോഗ്രാമിന്റെ കുറവുണ്ടായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ സാധിച്ചിരുന്നില്ല.
ആശുപത്രി അധികൃതര്‍ കള്ളം പറയുകയാണെന്ന് ആരോപിച്ച് ഇമാന്റെ സഹോദരി ഷൈമാ സലീം രംഗത്തെത്തി.ഡോക്ടര്‍മാര്‍ സഹോദരിയുടെ ജീവന്‍ അപകടത്തിലാക്കിയെന്നായിരുന്നു ഷൈമയുടെ പരാതി. ഇത്തരത്തില്‍ ആശുപത്രി അധികൃതരുമായുണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ബന്ധുക്കള്‍ ഇമാനെ അബുദാബിയിലേക്ക് മാറ്റുകയായിരുന്നു. മലയാളിയായ ഡോ.ഷംസീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ആശുപത്രിയിലാണ് ഇമാന് തുടര്‍ ചികിത്സ നല്‍കി വരുന്നത്. 20 വിദഗ്ധ ഡോക്ടര്‍മാരാണ് ഇമാന് അബുദാബിയില്‍ ചികിത്സ നല്‍കുന്നത്.
ഇമാന്‍ അഹമ്മദ് 25 വര്‍ഷത്തിനിടെ ആദ്യമായി വലതുകൈ ഉയര്‍ത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇക്കാലയളവിനുള്ളില്‍ ഇതാദ്യമായാണ് ഇമാന്‍ വലതുകൈ ഉയര്‍ത്തുന്നതെന്ന് അവരെ ചികിത്സിക്കുന്ന അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.എന്നാല്‍ ഇമാന്റെ ശാരീരികാവസ്ഥ ഗുരുതരമാണെന്നും ഹൃദയ വാല്‍വിന് ദ്വാരം വീണതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതിനാല്‍ ഹൃദയവാല്‍വ് മാറ്റിവെയ്ക്കാനുള്ള ശ്രമത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.നേരത്തെ മുംബൈ സെയ്ഫി ആശുപത്രിയിലായിരുന്നു ഇമാനെ പ്രവേശിപ്പിച്ചിരുന്നത്. 3 മാസത്തോളം ഇവിടെ ചികിത്സയിലായിരുന്നു. എന്നാല്‍ ഭാരം കുറയ്ക്കല്‍ ചികിത്സ ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഇമാനെ അബുദാബിയിലേക്ക് മാറ്റുകയായിരുന്നു.