മനുഷ്യരാശിക്ക് പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ. സിറ്റി ന്യൂസിന്‍റെ എല്ലാ വായനക്കാര്‍ക്കെല്ലാം ഈസ്റ്റര്‍ ആശംസകള്‍. ലോകത്തിന്റെ പാപങ്ങള്‍ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍മൂന്നാം നാള്‍ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുക്രിസ്തു മരണത്തെ തോല്‍പിച്ചു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്‍റെ അനുസ്മരണമാണ് ഈസ്റ്റര്‍.
ദാരിദ്ര്യത്തിന്‍റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്‍റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്‍റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പു പെരുന്നാള്‍ന്നാള്‍.
അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഒശാന ഞായറിനാരംഭിച്ച വിശുദ്ധവാരവും ഇന്ന് അവസാനിക്കുകയാണ്.